സിവിൽ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയയുടെ 40 ആം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യാക്കര സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം സ. മുഹമ്മദ് ഇസഹാഖ് പങ്കെടുത്തു. ഏരിയ പ്രസിഡൻ്റ് സ.പി കെ രാമദാസ് രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയും, അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഏരിയ സെക്രട്ടറി ആർ സജിത്ത് പ്രവർത്തന റിപ്പോർട്ടും, ഏരിയ വൈസ് പ്രസിഡൻ്റ് ആർ. ശിവകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് :- പി കെ രാമദാസ്,
വൈസ് പ്രസിഡൻ്റുമാർ :- ആർ ശിവകുമാർ, കെ ബിന്ദു
സെക്രട്ടറി : – ആർ സജിത്ത്
ജോയിൻ്റ് സെക്രട്ടറിമാർ :- ജി ഗോകുൽദാസ്, എച്ച് ഫർസാന
ട്രഷറർ :- ആർ ഹരി