ജീവനക്കാരുടെ അവകാശ സമരങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ സ.സി എച്ച് അശോകൻ വിട്ടു പിരിഞ്ഞിട്ട് 9 വർഷം പൂർത്തിയാകുന്ന ജൂലൈ 5 ന് കേരള എൻ ജി.ഒ യൂണിയൻ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
വടകര ടൗൺ ഹാളിൽ കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും ട്രഷറർ വി. സാഹിർ നന്ദിയും പറഞ്ഞു.
രാവിലെ സി.എച്ച് അശോകൻ സ്മൃതി മണ്ഡപത്തിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് പുഷ്പചക്രം അർപ്പിച്ചു.
യൂണിയൻ സംസ്ഥാന കമ്മറ്റിയംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ്, ജില്ലാ ഭാരവാഹികളായ പി.സി ഷജീഷ് കുമാർ , എം ദൈദ്യേന്ദ്രകുമാർ, മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാജചന്ദ്രൻ എന്നിവർ പങ്കെടുത്തു.