ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സൈന്യത്തെ കരാര്‍വല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. 17നും 21നും ഇടക്ക് പാരായമുള്ളവരെ 4 വര്‍ഷക്കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ സൈന്യത്തിലെടുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെയായിരുന്നു പ്രതിഷേധം. മലപ്പുറം സിവില്‍സ്റ്റേഷനില് നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കൊളശ്ശേരി, പി.വിശ്വനാഥന്‍, സുനിത എസ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.