Kerala NGO Union

……………..
കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം”സർഗോത്സവ്  2022 ” ഫോക് ലോർ അക്കാഡമി ജേതാവ് മോഹനൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ,ഇ. മുഹമ്മദ് ബഷീർ, കെ.മഹേഷ് എന്നിവർ സംസാരിച്ചു. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ കലാകായിക സമിതി കൺവീനർ പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.
27 ഇനങ്ങളിലായി നടന്ന മത്സരത്തിൽ സിവിൽ, ആലത്തൂർ ഏരിയകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
മണ്ണാർക്കാട് രണ്ടാം സ്ഥാനവും, ഫോർട്ട് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യൻപട്ടം പറളി  കുടുംബാരോഗ്യകേന്ദ്രത്തിലെ ടി.കെ.കിഷോറും, കല്ലിടിക്കോട് കൂടുംബാരോഗ്യ കേന്ദ്രത്തിലെ ജയശ്രീയും കരസ്ഥമാക്കി.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ആർ. സാജൻ സമ്മാനദാനം നടത്തി.