സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം നടന്നു
കേരള എൻജിഒ യൂണിയന്റെയും സർഗ്ഗ വേദി കലാകായിക സമിതിയുടെയും നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ ജില്ലാതല കലോത്സവം തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു.
കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ പി എസ് വിദ്യാധരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന സെക്രട്ടറിയേറ്റം കെ വി പ്രഫുൽ, യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പി വരദൻ കലാസമിതി കൺവീനർ എം കെ ബാബു എന്നിവർ സംസാരിച്ചു.
സ്റ്റേജ് ഓഫ് സ്റ്റേജ് കാറ്റഗറികളിലായി 19 ഇനങ്ങളിൽ വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെയുള്ള തൃശൂർ ജില്ലയിലെ സർക്കാർ ജീവനക്കാർ ആയ കലാകാരന്മാർ മാറ്റുരച്ചു.
12 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ – 47 പോയിൻ്റോടെ ചാലക്കുടി ഏരിയ ഒന്നാം സ്ഥാനവും, 41 പോയിൻ്റോടെ ഇരിങ്ങാലക്കുട ഏരിയരണ്ടാം സ്ഥാനവും 39 പോയൻ്റോടെ നാട്ടിക ഏരിയ മുന്നാം സ്ഥാനവും നേടി.