കേരളാ എൻ.ജി.ഒ യൂണിയൻ തൈക്കാട് ഏര്യയുടെ ആഭിമുഖ്യത്തിൽ ഹരിത ഗാഥ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.സുരേഷ് ബാബു,ജി.എസ്. ടി വകുപ്പ് ഡപ്യൂട്ടി കമ്മീഷണർ ശിശിർ,ജില്ലാ ജോ.സെക്രട്ടറിമാരായ ജി.ഉല്ലാസ്കുമാർ, കെ.ആർ.സുഭാഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ആർ.എസ് മായ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി എ.അശോക് സ്വാഗതവും ഏരിയാ ട്രഷറർ എസ്. സജീവ് നന്ദിയും പറഞ്ഞു.ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയം പ്രാവർത്തികമാക്കാൻ കരമന ടാക്‌സ് ടവറിന്റെ മട്ടുപ്പാവിൽ നാന്നൂറ് ഗ്രോബാഗിലാണ് പച്ചക്കറി തൈകൾ നട്ടത്. ഒഴിവ് സമയങ്ങളിൽ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് തൈകൾ പരിപാലിക്കുന്നത്.