സി.എച്ച്. അശോകൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ
“ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് ” എന്ന വിഷയത്തെ അധികരിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം സ: നൃപൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻറും ലൈബ്രറിയുടെ ചുമതലക്കാരിയുമായ സ: എസ്.കെ.ചിത്രാ ദേവി കൃതജ്ഞത രേഖപ്പെടുത്തി.