Kerala NGO Union

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ

ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി

അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റും തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊട്ടാരക്കര സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാർ ഉദ്ഘാടനം ചെയ്‌തു. കൊല്ലം സിവിൽ സ്റ്റേഷന് മുന്നില്‍ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, കരുനാഗപ്പള്ളിയില്‍ യൂണിയൻ ജില്ലാ ട്രഷറർ ബി.സുജിത്ത്, കുന്നത്തൂരില്‍ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പ്രേം, പത്തനാപുരത്ത് യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗംആർ.ഷാജി, പുനലൂരില്‍ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു എന്നിവർ ഉദ്ഘാടനം ചെയ്‌തു.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജി.കെ. ഹരികുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. ഷൈൻ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ് കുമാർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബി. സജീവ്, കെ.എം.സി.എസ്.യു സുംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. രാജ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.മി നിമാൾ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഖുശീ ഗോപിനാഥ്, എം.എം. നിസാമുദീൻ, എസ്.ആർ സോണി, കെ. ജയകുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബു എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.