Kerala NGO Union

ആരോഗ്യവകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി

ആരോഗ്യ വകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് II തസ്തികകളിൽ സൂപ്പർ ന്യൂമററിയായി നിയമിക്കപ്പെട്ട ജീവനക്കാരുടെ സീനിയോറിറ്റി, പ്രൊമോഷൻ എന്നിവ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നിലവിലുള്ള പി.എച്ച്.എൻ. ഒഴിവുകളിൽ താൽക്കാലിക സ്ഥാനക്കയറ്റം അനുവദിക്കുക, പി.എച്ച്.എൻ. സൂപ്പർവൈസറി തസ്തികയിലെ സീനിയോറിറ്റി ലിസ്റ്റ് അന്തിമമാക്കി ഗസറ്റഡ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റങ്ങൾ അനുവദിക്കുക, വെക്ടർ കൺട്രോൾ യൂണിറ്റിലെ ഫീൽഡ് വർക്കർ തസ്തികയിൽ നിന്നും ഫീൽഡ് അസിസ്റ്റന്റ്/ഇൻസെക്‌ട് കളക്ടർ ത്സികയിലേക്ക് 2017 ലെ സ്പെഷ്യൽ റൂൾ പ്രകാരം സ്ഥാനക്കയറ്റം അനുവദിക്കുക, ഹെൽത്ത് സൂപ്പർവൈസർ തസ്തികയിലെ ജീവനക്കാർക്ക് അർഹമായ ഹയർ ഗ്രേഡ് അനുവദിക്കുക, 2007 ന് ശേഷം സർവ്വീസിൽ പ്രവേശിച്ച ജെ.എച്ച്.ഐ. ഗ്രേഡ് II ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി അർഹതപ്പെട്ട സ്ഥാനക്കയറ്റം അനുവദിക്കുക, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ നിന്നും ഗ്രേഡ് I തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം അനുവദിക്കുക, ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് എജ്യൂക്കേഷൻ & മീഡിയാ ഓഫീസർ തസ്തികയിലെ കേഡർ സ്ട്രെങ്ത് കണക്കാക്കി പ്രസ്തുത തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസ്, ബ്ലോക്ക് പി.എച്ച്.സി.കൾ എന്നിവയ്‌ക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി.

കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഓമനക്കുട്ടൻ, ബി. ജയ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. ഷാജി, ആർ. രതീഷ് കുമാർ, എം.എം. നിസ്സാമുദ്ദീൻ, എസ്. ഷാഹിർ, എസ്.ആർ. സോണി, സി. രാജേഷ്, എ. സുംഹിയത്, കെ. ജയകുമാർ, യൂണിയൻ ഏരിയാ സെക്രട്ടറിമാരായ പി.എൻ. മനോജ്, സി.കെ. അജയകുമാർ, എൻ. രതീഷ്, കടയ്ക്കൽ ഏരിയാ പ്രസിഡന്റ് കെ.പി. മഞ്ജേഷ്, ജില്ലാ കമ്മിറ്റി അംഗം ആർ. അനിൽ കുമാർ എന്നിവർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ നടന്ന പ്രകടനങ്ങൾക്ക് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.