Kerala NGO Union

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക
ഉന്നതമായ അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാണ് സർവ്വകലാശാലകൾ. ഗവേഷണ പഠനങ്ങൾക്കും ജ്ഞാനോത്പാദനത്തിനുമുള്ള കേന്ദ്രങ്ങളായി സർവ്വകലാശാലകളെ പരിവർത്തിപ്പിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പരിശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ തകർക്കുന്ന നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. ഈ സാഹചര്യത്തിൽ സർവ്വകലാശാലകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യോജിച്ച് അണിനിരക്കാൻ കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങളും വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി.രാജേഷ് അധ്യക്ഷനായിരുന്നു. രവീന്ദ്രൻ ഇ.എം. (നാദാപുരം), വിജുകുമാർ കെ. (വടകര), നവീൻ ലിനോയ് (പേരാമ്പ്ര), കെ.ടി.വിജിത്ത് (കൊയിലാണ്ടി), പി.ഹരി (വെസ്റ്റ്ഹിൽ), ദിലീപ് കുമാർ പി.ടി. (സിറ്റി), മനോജ് കുമാർ സി. (ചാലപ്പുറം), മധു കെ. (സിവിൽ സ്റ്റേഷൻ), വരുൺ ആർ.എസ്. (മെഡിക്കൽ കോളേജ്), സജില വി.കെ. (താമരശ്ശേരി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. മനോജ് കുമാർ, സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ സംസാരിച്ചു.