Kerala NGO Union

സംസ്ഥാന ചെസ്സ് കാരംസ് മത്സരം

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരങ്ങൾ ജൂലൈ 17 ന്  നടന്നു .

 

15 ജില്ലാ കമ്മിറ്റികൾ നടത്തിയ ജില്ലാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. എറണാകുളം പള്ളിമുക്കിലെ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ആണ് മത്സരം നടന്നത് .അന്താരാഷ്ട്ര ചെസ് താരം അഡ്വ: അഭിജിത്ത് മോഹൻ ഉദ്ഘാടനം ചെയ്തു .ചെസ്സ് മത്സരത്തിൽ വി സാജൻ (എറണാകുളം) എസ്. ജ്യോതി (തിരു: നോർത്ത് )വി. ആർ. സന്തോഷ് (വയനാട് )എന്നിവർ ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. കാരംസിൽ കെ. കെ സജി, പി..വി .ശ്രീകുമാർ (തൃശ്ശൂർ ) ,കെ. സുമിത്ത്കുമാർ, ടി. കെ. രജീഷ് (കോഴിക്കോട് ),എ.ആർ. ഇസ്മയിൽ, ആർ.രമേശ് ( പാലക്കാട്) എന്നിവർക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. വിജയികൾക്ക് അനുമോദനങ്ങൾ ;ഒപ്പം മത്സര പരിപാടി വിജയിപ്പിച്ചവർക്ക് അഭിവാദ്യങ്ങളും …

*സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പ് എറണാകുളവും തൃശ്ശൂരും വിജയികൾ*
സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ.യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ്സ് -കാരംസ് ചാമ്പ്യൻഷിപ്പിൽ എറണാകുളവും തൃശ്ശൂരും ജേതാക്കളായി.എറണാകുളം സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം അന്താരാഷ്ട്ര ചെസ്സ് താരം അഡ്വ:അഭിജിത് മോഹൻ നിർവഹിച്ചു.ചെസ്സ് മത്സരത്തിൽ എറണാകുളത്തും നിന്നും വി.സാജൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം നോർത്തിൽ നിന്നുള്ള എസ്.ജ്യോതി രണ്ടാം സ്ഥാനവും വയനാടിൽ നിന്നും വി.ആർ.സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കാരംസ് ഡബിൾസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് കെ.കെ.സജിയും, പി.വി.ശ്രീകുമാറും ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിൽ നിന്നും കെ.സുനിൽ കുമാർ,ടി.കെ.രജീഷ് എന്നിവർ രണ്ടാം സ്ഥാനവും,പാലക്കാട് ജില്ലയിൽ നിന്നും എ.ആർ.ഇസ്മയിൽ,ആർ.രമേഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പതിനഞ്ച് ജില്ലാ കമ്മിറ്റികളിൽ നിന്നുമായി നാല്പത്തിയഞ്ച് പ്രതിഭകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതവും കലാകായിക സബ് കമ്മിറ്റി കൺവീനർ പി.പി.സന്തോഷ് നന്ദിയും പറഞ്ഞു.സംസ്ഥാന വൈ: പ്രസിഡന്റ് ബി.അനിൽകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.