Kerala NGO Union

ഇടതു പക്ഷ സർക്കാരിൻറെ ജനപക്ഷ ബദൽ നയങ്ങൾ സംരക്ഷിക്കുക കേരള എൻജിഒ യൂണിയൻ

കേരളത്തിലെ ഇടതു പക്ഷസർക്കാരിൻറെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കണമെന്ന് കേരള  എൻ.ജി.ഒ.  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. യൂണിയൻ  അമ്പത്തിയെട്ടാം പാലക്കാട് ജില്ലാ സമ്മേളനം താരേക്കാട്  ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ മഹേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിവിധ ഏരിയ പ്രതിനിധികളായ എം കെ സതീഷ്,  ടി വിജയലക്ഷ്മി, എസ് ഷാജേഷ്,  എ സക്കീന,  പി.ജയലക്ഷ്മി, പി ടി ജോഗേഷ്, കെ.ഗിരിജ, കെ.എം.ശരത്, പി.സിജി, കെ.ടി.ഗിരിജ, സി.ആർ.രാജേഷ്,  സുബിൻരാജ്  എസ്, എന്നിവർ പങ്കെടുത്തു,

 

കെ മുഹമ്മദ് ഇസഹാക്കിന്റെ  താൽക്കാലിക അധ്യക്ഷതയിൽ ചേർന്ന 2021 ലെ കൗൺസിൽ എസ്.ദീപയെ പ്രസിഡണ്ടായും, കെ.സന്തോഷ് കുമാറിനെ സെക്രട്ടറിയായും, എം.പ്രസാദിനെ ട്രഷറര്‍ ആയും, മേരി സിൽവസ്റ്റർ  വി.ഉണ്ണികൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, പി.ജയപ്രകാശ് ബി.രാജേഷ് എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ.മുഹമ്മദ് ഇസഹാക്ക്, വി.മണി,  കെ.പരമേശ്വരി, ടി.സുകു കൃഷ്ണന്‍, കെ.പ്രദീപ് കുമാര്‍, ടി.പി.സന്ദീപ്, എന്‍.വിശ്വംഭരന്‍, കെ.പ്രവീണ്‍ കുമാര്‍, ജി.ജിഷ, എ.സിദ്ധാര്‍ത്ഥന്‍ എന്നിവരേയും, ജില്ലാ വനിത സബ്കമ്മിറ്റി കണ്‍വീനറായി ജി. ജിഷയേയും തെരഞ്ഞെടുത്തു.

 

ജില്ലാ പ്രസിഡണ്ട് എസ്.ദീപയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് എം.എ.അരുൺ കുമാർ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.കൃഷ്ണദാസ്എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ എം.പ്രസാദ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ.സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, സംസ്ഥാന ട്രഷറർ എം.കെ.നിമൽകുമാർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘടനാ റിപ്പോർട്ടിന്മേൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് വി.റീന, കെ.പ്രേംജി, പി.യു.ലക്ഷ്മീദേവി, വി.പ്രസാദ്, എം പി രവികല,  ആർ.എസ്. സിയാദ്, കെ.സി . മുരളീധരൻ, കാജാഹുസൈൻ, കെരാധാകൃഷ്ണൻ, വിഷ്ണു.വി.എസ്, ധന്യവതി.സി.വി, ദീപ.പി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *