Kerala NGO Union

അഗളി: കേരള നേതൃത്വത്തിൽ ഡിസംബർ 20 മുതൽ 23 വരെ സംഘടിപ്പിച്ച സമഗ്ര ആരോഗ്യ പരിപാടിയുടെ ഒന്നാം ഘട്ടം സമാപിച്ചു.
സിസം 20 ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.കെ.രാധാകൃഷ്ണനാണ് സമഗ്ര ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. അട്ടപ്പാടിയിലെ രണ്ട് വിദൂര ഊരുകളായ ഇടവാണി, വെള്ളകുളം എന്നിവിടങ്ങളിൽ പാലക്കാട് മെഡിക്കൽ കോളേജിലെയും വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ  സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.175 പേർ ക്യാമ്പിൽ ചികിത്സ തേടി .സൗജന്യമായി മരുന്നുകളും വിതരണം നടത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്തു.
ജില്ലയിലെ ആരോഗ്യ  പ്രവർത്തകരുടെ നേതൃത്വത്തിൽ 12 ഊരുകളിലെ ഊര് നിവാസികൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ആരോഗ്യ ബോധവത്കരണ ക്ലാസ്സുകളിൽ 700 ലധികം ഊര് നിവാസികൾ പങ്കെടുത്തു.
അട്ടപ്പാടി മേഖലയിലെ ഹയർ സെക്കണ്ടറി കുട്ടികളിലെ അരിവാൾ രോഗം കണ്ടെത്താനുള്ള രക്തസാമ്പിളുകൾ എടുക്കുന്നതിനായി ഷോളയൂർ, പുതൂർ, അഗളി ഹയർ സെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിച്ചു. 614 സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് അരിവാൾ രോഗം സംശയിക്കുന്ന സാമ്പിളുകൾ ജില്ലാ റീജിണൽ ഡയണോസ്റ്റിക് സെൻ്ററിലേക്ക് വിശദമായ പരിശോധയ്ക്ക് അയച്ചു.
അട്ടപ്പാടിയിൽ തുടർ ഇടപെടലുകളും തടത്തുമെന്ന് യൂണിയൻ ജില്ലാ കമ്മറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *