Kerala NGO Union

തൊടുപുഴ :എൻ ജി ഒ യൂണിയൻ കലാകായിക സമിതിയായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും നാലു വർഷബിരുദവും എന്ന വിഷയത്തിൽ സെമിനാറും കരിയർ ഗൈഡൻസ് ക്ലാസും നടത്തി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സവിശേഷവും മൗലികവുമായ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. ഈ അധ്യായന വർഷം മുതൽ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുവാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ശാസ്ത്ര- സാങ്കേതിക രംഗത്ത് ലോകത്തിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളെ സ്വാംശീകരിച്ച് സംസ്ഥാനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാലാനുസ്യ തമായി പുനർനിർമ്മിക്കുവാനും അതുവഴി വിജ്ഞാനാധിഷ്‌ഠിത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കോളേജുകളെയും സർവ്വകലാശാലകളെയും മാറ്റി തീർക്കുക എന്നതാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.
തൊടുപുഴ പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടത്തിയ സെമിനാർ മഹാത്മ ഗാന്ധി സർവ്വകലാശാല സെനറ്റംഗം  ഡോ. സിമി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
കരിയർ കൗൺസിലർ ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽ കുമാർ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും സജിമോൻ ടി മാത്യു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *