Kerala NGO Union

മെയ് 26 ലെ ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക,

എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ യോഗം

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ മെയ് 26 ന് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ യൂണിയൻ ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.

കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി.ആർ. അജു പ്രവർത്തന റിപ്പോർട്ടും യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. ബഷീർ 58-ാം സംസ്ഥാന സമ്മേളന തീരുമാനങ്ങളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ജോർജ്ജ് ജേക്കബ്ബ് (സിവിൽ സ്റ്റേഷൻ), ബി. ഗിരീഷ് (ഠൗൺ), ബി. രഞ്ജിത് കുമാർ (കുണ്ടറ), എൽ. ലിഷ (ചാത്തന്നൂർ), അരുൺ കുമാർ. എച്ച്.എൽ (കൊട്ടാരക്കര), എൽ. പ്രസാദ് (കടയ്‌ക്കൽ), ഐ.എൻ. ഷൈജു (പുനലൂർ), ബിനിൽ (പത്തനാപുരം), ആർ. അനിൽ കുമാർ (കുന്നത്തൂർ), വൈ. അഷറഫ് (കരുനാഗപ്പള്ളി) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.പി. ഉഷ മറുപടി പറഞ്ഞു.