Kerala NGO Union

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, വിദ്യാഭ്യാസരംഗത്തെ വർഗ്ഗീയ വൽക്കരണം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എൻ സുരേന്ദ്രൻ സ്വാഗതവും കെ ജി ഒ എ ജില്ലാ പ്രസിഡണ്ട് കെ ഷാജി നന്ദിയും പറഞ്ഞു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ, കെ എൻ ടി ഇ ഒ സംസ്ഥാന പ്രസിഡണ്ട് എൻ സത്യാനന്ദൻ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് കെ സതീശൻ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമാൻ, എൻ ജി ഒ എ (എസ്) സംസ്ഥാന പ്രസിഡന്റ് കെ വി ഗിരീഷ് എന്നിവർ പ്രസംഗിച്ചു

ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *