Kerala NGO Union

കൃഷി വകുപ്പിൽ നടക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ജി.. യൂണിയന്റെയും , കെ.ജി..എ യുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കൃഷി ഡയറക്ട്രേറ്റിനു മുമ്പിലും, ജില്ലകളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ മാനദണ്ഢത്തിനു വിരുദ്ധമായാണ് കഴിഞ്ഞ ദിവസം കൃഷി അസിസ്റ്റൻറ് മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എൻ.ജി.. യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ എ ജില്ലാ സെക്രട്ടറി എ.ടി.ഷൺമുഖൻ സംസാരിച്ചു