Kerala NGO Union

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേർന്ന് കേരളത്തിന്റെ ജനകീയ ബദല്‍ ശക്തിപ്പെടുത്താൻ ഓരോ ജീവനക്കാരും രംഗത്തിറങ്ങാൻ കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീലയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരനും മറുപടി നല്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ എന്നിവർ സംസാരിച്ചു. ചർച്ചയിൽ ജിസ്സി മോൾ (കൂത്താട്ടുകുളം), ബേസിൽ സി. മാത്യു (മൂവാറ്റുപുഴ), കെ.ടി.മനോജ് (കോതമംഗലം), കെ.ആർ.സുധാകരൻ (പെരുമ്പാവൂർ), സുനിൽകുമാർ എ.കെ. (ആലുവ), ബിനോയ് ജോസഫ് (പറവൂർ ), ബി.എസ്.സീതാലക്ഷമി (കൊച്ചി),സുനിൽ കെ.എം. (തൃപ്പുണിത്തുറ), നീതു നാരായണൻ (സിവിൽ ), ഇ.ടി.ഷാജി (കളമശ്ശേരി), ഷീജ കെ.എസ്.(കടവന്ത്ര ), എം.ബി. ജയചന്ദ്രൻ (സിറ്റി) എന്നിവർ പങ്കെടുത്തു.

 

ഫോട്ടോ: അധ്യാപക ഭവനിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ കേരള NGO യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ സംസാരിക്കുന്നു.