Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം പതാക ഉയർന്നു
കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ മേയർ ഡോ.ബീന ഫിലിപ്പ് പതാക ഉയർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, പ്രസിഡൻറ് എം.വി ശശിധരൻ എന്നിവർ നേതൃത്വം നൽകി. രാവിലെ സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പതാക ജാഥയും വടകര ഒഞ്ചിയത്ത് സി എച്ച് അശോകൻ സ്മൃതിമണ്ഡപത്തിൽ നിന്നുമാരംഭിച്ച കൊടിമര ജാഥയും ബീച്ച് റോഡിൽ സംഗമിച്ച് റാലിയായി ഫ്രീഡം സ്ക്വയറിൽ എത്തിയശേഷം സമ്മേളന നഗരിയിൽ പതാക ഉയർത്തി. ജൂൺ 22, 23, 24 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിലാണ് സമ്മേളനം നടക്കുന്നത്.‌സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ച പ്രകടനവും പൊതുസമ്മേളനവും നടക്കും.3.30ന് ക്രിസ്ത്യൻ കോളേജിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രകടനം സി എച്ച് ഫ്ലൈഓവർ വഴി പൊതുസമ്മേളന നഗരിയിൽ അവസാനിക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂൺ 23ന് പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ത ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *