Kerala NGO Union

 60 വർഷങ്ങൾ പൂർത്തീകരിച്ച കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായിപയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിന് സെമി ഫോവലർ  കോട്ട്, ബെഡ്‌, വീൽചെയർ, എൽബോ ക്രച്ചസ് , ഫോൾഡിങ്ങ് വാക്കർ, എയർ ബെഡ്, കമ്മോഡ് വീൽ ചെയർ തുടങ്ങിയ രണ്ട് ലക്ഷം  രൂപയുടെ സാന്ത്വന പരിചരണ ഉപകരണങ്ങൾ   ടി ഐ മധുസൂദനൻ എം എൽ എ
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ: ടി അബ്ദുൽ ജലീലിനാണ് കൈമാറിയത്.
കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതി ദരിദ്ര ജനവിഭാഗത്തിലെ വീടില്ലാത്ത 60 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി 2000 പാലിയേറ്റീവ് വളണ്ടിയർമാരുടെ സേന രൂപീകരിച്ച്  പരിശീലനങ്ങൾ നൽകി നിരന്തര സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയും സംസ്ഥാനത്ത് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി 15 അത്യാധുനിക ആംബുലൻസുകൾ കൈമാറുകയും തലസ്ഥാനത്ത് വിവിധ ഓഫീസ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കായി ‘തണൽ’ എന്ന പേരിൽ ഷോർട്സ് സ്റ്റേ ഹോം ഒരുക്കിയും നിരവധി പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി പൂർത്തീകരിച്ചത്. ഇതിനോടൊപ്പമാണ് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ജില്ലകൾതോറും ഉപകരണങ്ങൾ കൈമാറാനും സംഘടന തീരുമാനിച്ചത്. ഇതോടൊപ്പം
ജീവനക്കാരുടെ രക്തദാന സേനയും അവയവദാന സമ്മതപത്രവും കൈമാറുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ ജീവനക്കാരുടെ രക്തദാന സേനയുടെ ഡയറക്ടറിയും അവയവദാന സമ്മതപത്രവും യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി  ശശിധരൻ പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറി പ്രകാശനം ചെയ്തു.
പരിപാടിയിൽ ടി ഐ മധുസൂദനൻ എംഎൽഎ, യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ ടി അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ട്രഷറർ കെ ഷീബ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *