Kerala NGO Union

ഗുൽമോഹർ – എൻ ജി ഒ യൂണിയൻ കുടുംബസംഗമം
2024 ജൂൺ 22, 23,24 തിയ്യതികളിൽ കോഴിക്കോട്ട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വടകര സാൻ്റ് ബാങ്ക്സിൽ ജീവനക്കാരുടെ കുടുംബ സംഗമം നടന്നു. ‘ഗുൽമോഹർ’ എന്ന് പേരിട്ട കുടുംബസംഗമം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വടകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.പി ബിന്ദു അദ്ധ്യക്ഷയായി. കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.പി സന്തോഷ് സ്വാഗതവും കൺവീനർ ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നുള്ള നിരവധി ജീവനക്കാർ കുടുംബത്തോടൊപ്പം പങ്കെടുത്തു. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *