Kerala NGO Union

തൊടുപുഴ – സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച് ആയിരകണക്കിന് ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി. കേരള എൻ.ജി. ഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് . രാവിലെ 11.30 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം റോട്ടറി ജംഗ്ഷനിലൂടെ മൂവാറ്റുപുഴ റോഡിൽ പ്രവേശിച്ച് ഗാന്ധി സ്ക്വയറിലെ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻ.ജി. ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം സി.എസ് മഹേഷ്, ജില്ലാ ഭാരവാഹികളായ നീ നാ ഭാസ്കരൻ , പി.എ ജയകുമാർ , വി.എസ്. സുനിൽ , കെ.സി സജീവൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതവും ജില്ലാ ജോയിന്‍റ്  സെക്രട്ടറി റ്റി.ജി. രാജീവ് നന്ദിയും രേഖപ്പെടുത്തി.

കോരിച്ചൊരിയുന്ന മഴയിലും ആവേശമായി മാറിയ ജീവനക്കാരുടെ മാർച്ചിൽ നൂറ് കണക്കിന് വനിതാ ജീവനക്കാർ അണിനിരന്നു.മാർച്ചിന് രാജീവ് ജോൺ , കെ.എസ്. ജാഫർ ഖാൻ, ജോബി ജേക്കബ്, ജിഷിബു, എം.ആർ രജനി, പി.എം റഫീഖ്, എം.ബി ബിജു, ജെ. ജയപ്രഭ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *