Kerala NGO Union

കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം വിജയപ്പിക്കുന്നതിന് ഏവരും മുന്നോട്ടു വന്നിരിക്കുന്നു.പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തിന് പുറമേയും അവധി ദിനങ്ങളിലും അധിക ജോലി ചെയ്ത് ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജീവനക്കാർ തയ്യാറായത് അഭിനന്ദനാർഹമാണ്.  ഫയൽ കുടിശ്ശിക കണക്കെടുപ്പിന് ശേഷമുള്ള ആദ്യ അവധി ദിനമായ ജൂലൈ മൂന്ന് ഞായറാഴ്ച  ജോലിക്ക് ഹാജരായി കുടിശിക ജോലികൾ തീർക്കാമെന്ന അഭിപ്രായം പൊതുവിൽ ഉയർന്നു വന്നത്. ഇതിന് സഹായകമാകുംവിധം വിവിധ വകുപ്പു മേധാവി കളും ആഫീസ് തലവന്മാരും ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്ത്  കൂടിയാലോചനകൾ നടത്തി. സമൂഹത്തിന് ആവശ്യമായ സന്ദർഭങ്ങളിലെല്ലാം ഉണർന്നു പ്രവർത്തിച്ച പാരമ്പര്യമാണ് സംസ്ഥാന സിവിൽ സർവ്വീസിനുള്ളത്. മഹാപ്രളയത്തിൻ്റെയും കോവിഡ് പ്രതിസന്ധിയുടെയും ഘട്ടങ്ങളിലെല്ലാം സംസ്ഥാന സിവിൽ സർവ്വീസ് മാതൃകാപരമായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്. ഓഫീസിൽ ഹാജരായി കുടിശിക ജോലികൾ തീർക്കാൻ  ജീവനക്കാർ സ്വമേധയാ സന്നദ്ധരായി.