Kerala NGO Union

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങ പരിഹരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികൾ ഇല്ലാതെയും തൊഴിലാളികളേയും യുവാക്കളേയും കർഷകരേയും പൂർണ്ണമായും അവഗണിച്ചു കൊണ്ടുമുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും വർധിച്ചു വരുന്ന തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ഒന്നും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. കേന്ദ്ര സർക്കാർ പിന്തുടരുന്ന കോർപറേറ്റ് അനുകൂല നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ധനമന്ത്രി. വർധിച്ചു വരുന്ന സമ്പത്തിന്റെ കേന്ദ്രീകരണത്തിനിടയിലും സമ്പന്നർക്കുമേൽ നികുതി ചുമത്തുവാനോ നിലവിലുള്ള നികുതികളിൽ കാലികമായ വർധനവ് വരുത്തുവാനോ സർക്കാർ തയ്യാറാകുന്നില്ല. ആദായ നികുതി പരിധി വർധിപ്പിക്കണമെന്ന ആവശ്യത്തിൻമേൽ നൂ റജിമിൽ മാത്രം നാമമാത്രമായ ഇളവ് വരുത്തുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് 2023 ഫെബ്രുവരി 2 ന് FSETO പ്രകടനം നടത്തി. FSETO സംസ്ഥാന ജനറല്‍ സെക്രട്ടറി സ.എം.എ. അജിത്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു.