ജനവിരുദ്ധ – കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെ തള്ളിക്കളയുക ……
കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചു. കേരളത്തിൻറെ ന്യായമായ ഒരാവശ്യവും അംഗീകരിക്കുവാൻ കേന്ദ്ര ധനകാര്യ മന്ത്രി തയ്യാറായില്ല.സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ്, ജി എസ് ടി നഷ്ടപരിഹാരം,എയിംസ്, ശബരി റെയിൽ, വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം, അതിവേഗ റെയിൽ, അതിവേഗ പാതകൾ അടക്കം കേരളത്തിൻറെ എല്ലാ ആവശ്യങ്ങളും നിരസിച്ചു കൊണ്ടാണ് കേന്ദ്ര ധനകാര്യ മന്ത്രി പാർലമെൻ്റിൽ ബഡ്ജറ്റ് അവതരിപ്പിച്ചത്. സാധാരണക്കാരോടും അദ്ധ്യാപകരോടും കേന്ദ്ര അവഗണനയിൽ ശക്തമായി പ്രതിഷേധിച്ച് എഫ്.എസ്. ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.