Kerala NGO Union

     തൊടുപുഴ: തദ്ദേശ സ്വയംഭരണ പൊതു സർവീസ് യാഥാർഥ്യമായതിൽ ആഹ്ളാദം പ്രകടിപ്പിച്ചു എൻജിഒ യൂണിയൻ, കെജിഒഎ,കെ എം സി എസ് യു സംഘടനകൾ  സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. പൊതു സർവീസ് പ്രഖ്യാപന ദിവസമായ ഇന്നലെ ജീവനക്കാർ ബാഡ്ജ് ധരിച്ച് ഓഫിസുകളിൽ എത്തി.
        അധികാര വികേന്ദ്രീകരണ പ്രക്രിയയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താൻ ഉതകുന്ന  ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ രൂപീകരണം യാഥാർഥ്യമാവുകയാണ്. കേരളത്തിലെ പൊതു വികസനത്തിന് ഗതിവേഗം നൽകാൻ ഉതകുന്നതാണ്  ഈ തീരുമാനം. അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലധികം വരുന്ന ജീവനക്കാരെ ഏകീകരിച്ചാണ് തദ്ദേശ സ്വയംഭരണ സർവീസ് രൂപീകരിച്ചിരിക്കുന്നത്. നാല് വർഷത്തിലേറെ കാലം നീണ്ടുനിന്ന അതിസങ്കീർണമായ പ്രക്രിയകൾക്ക് ശേഷമാണ് പൊതുസർവീസ് യാഥാർഥ്യമായത്.പൊതു സർവീസ് രൂപീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥരെയും ലഭ്യമാകും.പ്രാദേശിക സർക്കാരുകളുടെ സേവന പ്രദാന പ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിൽ കൂടുതൽ ജീവനക്കാരെ പുന:ക്രമീകരിക്കപ്പെടും.ഇത് പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്ന് മാത്രമല്ല ജനകീയമായ പുതിയൊരു സർവീസ് സംസ്കാരത്തിന് തുടക്കം കുറിക്കും.
        തദ്ദേശ സ്വയംഭരണ പൊതു സർവീസ് യാഥാർഥ്യമായതിൽ ആഹ്ലാദം പ്രകടിപ്പിച്ചു എൻജിഒ യൂണിയൻ, കെജിഒഎ,കെ എം സി എസ് യു സംഘടനകൾ  സംയുക്തമായി ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുകളിലും 8 ബ്ലോക്ക് പഞ്ചായത്തുകളിലും 2 നഗരസഭകളിലും പഞ്ചായത്ത് ഉപഡയറക്ട്രേറ്റ് , അഡീഷണൽ ഡവലപ്മെന്റ ആഫീസ്, ജില്ലാ പഞ്ചായത്ത് ആഫീസ് , ദാരിദ്യ ലഘുകരണ യൂണിറ്റ് ആഫീസ്, ജില്ലയിലെ 5 പെർഫോമൻസ് ആഡിറ്റ് ആഫീസുകൾ എന്നിവിടങ്ങളിൽ മുഴുവൻ ജീവനക്കാരും ബാഡ്ജുകൾ ധരിച്ച് പ്രകടനങ്ങൾ നടത്തി. വിവിധ  കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളെ അഭിവാദ്യം ചെയ്ത് എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി എം ഹാജറ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. കെ കെ ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ.വി ബി വിനയൻ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽ കുമാർ  പ്രസിഡന്റ് കെ കെ പ്രസുഭകുമാർ സംസ്ഥാന കമ്മറ്റിയംഗം സി എസ് മഹേഷ്, കെ എം സി എസ് യു സംസ്ഥാന കമ്മറ്റിയംഗം വി എസ് എം നസീർ  കെ ജി ഒ എ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് സംസ്ഥാന കമ്മറ്റിയംഗം ജയൻ പി വിജയൻ എന്നിവർ പ്രസംഗിച്ചു.
           വിവിധ ഏരിയാകളിൽ റ്റി ജി രാജീവ്, നീനാ ഭാസ്കരൻ,കെ എസ് ജാഫർഖാൻ, ജി ഷിബു, ജോബി ജേക്കബ്,പി എം റഫീഖ്, സജിമോൻ ടി മാത്യു,കെ എസ് ഷിബുമോൻ,പി കെ അബിൻ, കെ വി അമ്പിളി,വി.എസ് സുനിൽ,മുജിബ്  റഹ്മാൻ, പി ബി സിബിച്ചൻ, അജയ് മോൻ, ജിജോമോൻ, രാജീവ്‌ ജോൺ,പി എൻ ബിജു,എസ് സ്മിത,ജോഗേഷ് കുമാർ, ബിജുകുമാർ, എൻ ജയകുമാർ,പി എ ജയകുമാർ, സതീഷ്കുമാർ, എം എൻ ബിജു,സോജൻ തോമ സ്, എം ആർ രജനി , സെൻകുമാർ, പി മാടസ്വാമി,ആർ ബിനുകുട്ടൻ, കെ സി സജീവൻ,ജെ ജയപ്രഭ,കെ വി രവീന്ദ്രനാഥ്, എ വി അജികുമാർ, ടി എസ് റെജിമോൻ, മനു, കെ ആർ സുഭാഷ്ചന്ദ്രൻ, കെ കെ ശിവൻകുട്ടി, ബ്രൈറ്റ്മോൻ, വർഷമോൾ, എം ബി ബിജു,ഏരിയ സെക്രട്ടറി എം രവികുമാർ,ആർ എൽ റെജി,പി ആർ രതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി