Kerala NGO Union

തപാൽ പണിമുടക്കിന് FSETO ഐക്യദാർഢ്യം
തപാൽ മേഖലയെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് ദേശീയ പണിമുടക്ക് നടത്തി.
സേവ് പോസ്റ്റൽ സർവ്വീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേതൃത്വ ത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിയ ജീവനക്കാർക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി.
തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ഐക്യദാർഢ്യ പ്രകടനത്തിന് FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു