Kerala NGO Union

 

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ നമ്മുടെ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽനിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിയെഴുതുകയാണ്. ഇതിന്റെഭാഗമായാണ് രാജ്യത്ത് പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയതും, സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാലതൊഴിൽ നടപ്പിലാക്കിയതും .

ഉത്പന്നങ്ങൾക്ക്  വിലകിട്ടാതെ കർഷകർ കൃഷിയിടം ഉപേക്ഷിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ രാജ്യത്തെകർഷകരും തൊഴിലാളികളും പ്രക്ഷോഭരംഗത്താണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ എല്ലാദിവസവും കൂടിക്കൊണ്ടിരിക്കുന്നു. രൂപയുടെ വിലയിടിവ് വിലക്കയറ്റത്തിന്റെ ആഘാതം രൂക്ഷമാക്കുന്നു. വർഗീയമായും, ജാതീയമായും ജനങ്ങളെ ഭിന്നിപ്പിച്ചു ജനവിരുദ്ധനയങ്ങൾക്കെതിരെ ഉയരുന്ന പ്രതിക്ഷേധങ്ങളെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

ഈസാഹചര്യത്തിലാണ് പി.എഫ്.ആർ.ഡി. എനിയമം പിൻവലിക്കുക,  കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗീയതയെചെറുക്കുക, തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചു 2019 ജനുവരി8 , 9  ദ്വിദിന ദേശീയ പണിമുടക്കം നടത്താൻ ട്രേഡ് യൂണിയനുകളും, സർവീസ് സംഘടനകളും തീരുമാനിച്ചിരിക്കുകയാണ്.

പണിമുടക്ക് വിജയിപ്പിക്കുന്നതിന്  വേണ്ടി ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ജില്ലാകൺവെൻഷൻ  2018  ഒക്ടോബര് 23നു വൈകീട്ട് 3 മണിക്ക് എൻ. ജി.ഒ. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്നു.  പ്രസ്തുത കൺവെൻഷൻ എൻ. ജി ഒ യീണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ. പ്രേംകുമാർ  ഉത്‌ഘാടനം ചെയ്തു. ജോയിന്റ്കൌൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, ഇ. കെ.മൊയ്തു (എൻ. ജി. ഒ. സെന്റർ), കെ.കെ.സുധാകരൻ, (എ.കെ.എസ്.ടി.യു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ) എന്നിവർ സംസാരിച്ചു. സി. പി. മണി (ജോയൻറ് കൌൺസിൽ ) അദ്ധ്യക്ഷത വഹിച്ചു. ടി സുലൈമാൻ (കെ ജി ഒ എ ) നന്ദി പ്രകാശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *