Kerala NGO Union

നവലിബറൽ നയങ്ങളുടെ ചുവടു പിടിച്ച് നാപ്പിലാക്കുന്ന ജനദ്രോഹ തൊലിലാളിവിരുദ്ധ നടപടികൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ മാർച്ച് 28, 29 തിയ്യതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക, പെൻഷൻ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിചേർന്നു. പണിമുടക്കിനെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായി പണിമുടക്ക് ദിവസം ഡയസ് നോണായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ച ശേഷവും പണിമുടക്കിലേർപ്പെട്ട കോടതി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് കേരള ഹൈക്കോടതി മെമ്മോറാണ്ടം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ പണിമുടക്കവകാശം സംരക്ഷിക്കുക, കോടതി ജീവനക്കാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആക്ഷൻ കൗൺസിലും – സമരസമിതിയും സംയുക്തമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും, ബാഡ്ജ് ധാരണവും നടത്തി.

കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ നടന്ന പരിപാടി FSETO സംസ്ഥാന കമ്മറ്റിയംഗം പി.പി സുധാകരൻ  ഉദ്ഘാടനം ചെയ്തു.FSETO  ജില്ലാ സെക്രട്ടറി പി.സി ഷജീഷ്കുമാർ സ്വാഗതവും സമരസമിതി ജില്ലാ കൺവീനർ വി. പി സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ സംസാരിച്ചു . വടകര താലൂക്കിൽ എൻ. ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം സിന്ധുരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ ജോസെക്രട്ടറി കെ. നിഷ  , ജോയ്ന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ്  രാം മനോഹർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്കിൽ എൻ.ജി.ഒ യൂന്നിയൻ സംസ്ഥാന കമ്മറ്റിയംഗം അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു. ജോയന്റ് കൗൺസിൽ ജില്ലാ കമ്മറ്റിയംഗം രൻജിത്ത്, കെ.എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് വി.പി സദാനന്ദൻ ,എം.പി ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു. താമരശ്ശേരി താലൂക്കിൽ കെ.ജി.ഒ എഫ് ജില്ലാ കമ്മറ്റിയംഗം ഡോ. ശരത് ഉദ്ഘാടനം ചെയ്തു. എൻ. ജി ഒ യൂന്നിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ലിനീഷ് കെ.എസ് ടി എ ജില്ലാ കമ്മറ്റിയംഗം ഷൈജ ടീച്ചർ എന്നിവർ സംസാരിച്ചു.