Kerala NGO Union

ഫെബ്രുവരി 12 ദേശീയ പണിമുടക്ക് – ജില്ലാ കൺവെൻഷൻ ചേർന്നു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക; പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, എൻ.ഇ.പി പിൻവലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, കരാർ കാഷ്വൽ നിയമനം അവസാനിപ്പിക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്രനയം തിരുത്തുക, വൈദ്യുതി, വിത്ത് ബില്ലുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സർവീസ് സംഘടനകളും സംയുക്തമായി 2026 ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക് നടത്തുകയാണ്. പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കാളികളാകുന്നു. ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിൽ
സംസ്ഥാന വ്യാപകമായി ജില്ലാ കൺവെൻഷനുകൾ ചേർന്നു.
തിരുവനന്തപുരത്ത് ചേർന്ന ജില്ലാ കൺവൻഷൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സംസ്ഥാന
ജനറൽ കൺവീനർ എം.വി ശശിധരൻ ഉദ്ഘാടനം ചെയ്തു. അധ്യാപക സർവീസ് സംഘടന സമര സമിതി സംസ്ഥാന നേതാവും കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റുമായ ബിനു പ്രശാന്ത്, ആക്ഷൻ കൗൺസിൽ സംസ്ഥാന നേതാവും കെ.എസ്.ഇ.എ ജനറൽ സെക്രട്ടറിയുമായ എസ്.എസ് ദീപു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *