Kerala NGO Union

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കിയ തീരുമാനത്തിൽ ജീവനക്കാർ . മധുര പലഹാരവും പായസവും വിതരണം
ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നൂറ് കണക്കിന് ജീവനക്കാർ വൈകുന്നേരം 4 മണിയ്ക്ക് മുഖ്യമന്ത്രി മെഡിസെപ്പ് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഒത്തുചേർന്ന് പായസം വിതരണം നടത്തി. PWD കോംപ്ലക്സ് ,DD ഓഫീസ് , കാവേരി കോംപ്ലക്സ് , GST കോംപ്ലക്സ് , കൊയിലാണ്ടി, വടകര, താമരശ്ശേരി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജീവനക്കാർ വൻതോതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തു.