കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്- നെൽകൃഷി – വിത ഉദ്ഘാടനം നടത്തി.
കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനം 2026 മെയ് 28,29,30 തീയതികളിലായി കോട്ടയത്ത് ചേരുകയാണ്.
സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സമ്മേളനത്തിന് ആവശ്യമായ അരി ഉത്പാദിപ്പിക്കുന്നതിന് നെൽകൃഷി നടത്തുന്നു. പേരൂർ പാടശേഖരത്ത് യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എം വി ശശിധരൻ നെൽകൃഷിയുടെ വിത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഷൈലമ്മ ജയമോൻ ആശംസ അർപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി അധ്യക്ഷനായ യോഗത്തിന് ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ജില്ലാ ജോയിൻറ് സെക്രട്ടറി ഷാവോ സിയാങ്ങ് നന്ദിയും പറഞ്ഞു.
