സപ്ലൈകോയിൽ സിവിൽ സപ്ലൈസ് ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിവിൽ സപ്ലൈസ് കമ്മീഷണർ ഓഫീസിനു മുന്നിലും ജില്ലാ സപ്ലൈ ഓഫീസസുകൾക്ക് മുന്നിലും കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സപ്ലൈസ് കമ്മീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
