Kerala NGO Union

NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റി ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ നിര്‍വ്വഹിക്കുന്നു

 

NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ 3 ലക്ഷം രൂപ ചെലവിൽ ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് ജൂൺ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. സാന്ത്വന പ്രവർത്തനത്തിൽ ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകർ അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ ഉൾക്കാട്ടിലൂടെ നാലു കിലോമീറ്റർ മലയിറങ്ങി എത്തിയപ്പോൾ ആദിവാസികളുടെ ആദ്യത്തെ ആവശ്യം ഇപ്പോൾ ഉപയോഗിക്കുന്നതും പരിസരത്ത്  കാട്ടുമൃഗങ്ങൾ മേയുന്നതുമായ പാതി തകർന്ന ഷെഡ്ഡിനു പകരമായി  വൃത്തിയുള്ള ആചാരപ്പുരയായിരുന്നുകേരളത്തിലെ ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഇന്നും നിലനിൽക്കുന്ന പാരമ്പര്യങ്ങളുടെ ഭാഗമാണ് ആചാരപ്പുരകൾതുടര്‍ന്ന് യൂണിയന്‍ പ്രവര്‍ത്തകര്‍ അതേറ്റെടുക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സിനി ടീച്ചർ കുട്ടികൾക്ക് കുടകളും ബാഗും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വർഗീസ് ആദ്ധ്യക്ഷം വഹിച്ച യോഗത്തില്‍   ചാലക്കുടിയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.കെ.ആർ.സുമേഷ്, സിമി, ബ്ളോക്ക് പഞ്ചായത്ത് അംഗം ലിജി പോൾ എന്നിവരും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, സംസ്ഥാന കമ്മറ്റിയംഗം ഇ. നന്ദകുമാർ, ജില്ലാ പ്രസിഡണ്ട് പി.എസ് നാരായണൻ കുട്ടി, സഖാക്കൾ കെ.എൽ.ജോസ്, തമ്പിഊരുമൂപ്പൻ പെരുമാൾ തുടങ്ങിയവരും പങ്കെടുത്തു. യൂണിയന്‍ തൃശ്ശൂര്‍ ജില്ലാസെക്രട്ടറി കെ.വി. പ്രഫുൽ സ്വാഗതവും ജില്ലാ  സെക്രട്ടറിയറ്റംഗം എം.കെ. ബാബു നന്ദിയും പറഞ്ഞു. ആദിവാസികൾക്കൊപ്പം ഏറെ നേരം ചെലവിട്ട്  അവരോപ്പം ഭക്ഷണം കഴിച്ച് അവരുടെ സ്നേഹാദരങ്ങളും ഏറ്റുവാങ്ങിയാണ്  സ.കെ. രാധാകൃഷ്ണനും ജനപ്രതിനിധികളും യൂണിയൻ പ്രവർത്തകരും തിരിച്ച് മല കയറിയത് .

Leave a Reply

Your email address will not be published. Required fields are marked *