Kerala NGO Union

സാർവദേശീയ വനിതാദിനം ആചരിച്ചു.
എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ വനിത ദിനം ആചരിച്ചു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ദീക്ഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ അഭിവാദ്യം ചെയ്തു . എ.എം.സുഷമ, കെ.വി. പുഷ്പജ, ടി വി സിന്ധു, മറിയം മമ്മിക്കുട്ടി എന്നിവർ സംസാരിച്ചു.എഫ് എസ് ഇ ടി ഒ ജില്ലാ വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ രജുല ടീച്ചർ അദ്ധ്യക്ഷയായി. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും എഫ് എസ് ഇ ടി ഒ ജില്ലാ വനിത സബ് കമ്മിറ്റി കൺവീനർ വി വി വനജാക്ഷി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *