Kerala NGO Union


തലസ്ഥാന നഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച്

സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച് അക്ഷരാർത്ഥത്തിൽ തലസ്ഥാനനഗരിയെ ചെങ്കടലാക്കി.
തിരുവനന്തപുരം നോർത്ത് – സൗത്ത് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളും സ്കൈ ബാനറുകളുമായി മൂന്ന് വരിയായി നീങ്ങിയ പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തമായിരുന്നു മറ്റൊരു സവിശേഷത. സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണ NGO യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻെറ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, PFRDA നിയമം പിൻവലിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മെയ് 26 ന്‌ ജില്ലാ മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. മറ്റുജില്ലകളിൽ നിശ്ചയിച്ചപ്രകാരം പ്രക്ഷോഭം
നടന്നെങ്കിലും തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ പരിപാടി മെയ് 27 ലേക്ക് മാറ്റുകയായിരുന്നു.


സിവിൽ സർവീസിനെ ജനോന്മുഖം ആക്കാനുള്ള ഉത്തരവാദിത്വങ്ങൾ കാര്യക്ഷമതയോടെഏറ്റെടുക്കുന്നതും ജനപക്ഷബദലിന് പിന്തുണ നൽകുന്നതും നവലിബറൽ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമാണ് എന്ന തിരിച്ചറിവോടെയാണ് ജീവനക്കാർ മാർച്ചിലും ധർണയിലും അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *