Kerala NGO Union

മെഡിസെപ് പദ്ധതി യാഥാർത്ഥ്യമായി, എഫ്.എസ്.ഇ.റ്റി.ഒ.  പ്രകടനം നടത്തി

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ജൂലൈ 1 മുതൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും സ്ഥാപനങ്ങൾക്ക് മുന്നിലും ജില്ലാ, താലൂക്ക്, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി.

ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം പേർക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍/ കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഈ പദ്ധതിയുടെ ഭാഗമാണ്. എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യം  ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ കീഴില്‍ വരുന്ന പൊതു/സ്വകാര്യ ആശുപത്രികളില്‍ ഗുണഭോക്താവോ ആശ്രിതരോ തേടുന്ന അംഗീകൃത ചികിത്സകള്‍ക്ക്  ഓരോ കുടുംബത്തിനും മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ.  അടിസ്ഥാന പരിരക്ഷ കൂടാതെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയവമാറ്റ  ചികിത്സാ പ്രക്രിയകള്‍ക്ക്   ഇന്‍ഷ്വറന്‍സ് കമ്പനി  35 കോടി രൂപയില്‍ കുറയാത്ത തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കോര്‍പ്പസ് ഫണ്ടില്‍ നിന്ന്  വിനിയോഗിക്കുന്നതാണ്. എംപാനല്‍ ചെയ്യപ്പെട്ട  ആശുപത്രികളിലെ ചികിത്സാ സംബന്ധമായ ചെലവ്, മരുന്ന് വില, ഡോക്ടര്‍/അറ്റന്‍ഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാര്‍ജ്ജുകള്‍ രോഗാനുബന്ധ ഭക്ഷണ ചെലവുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഇന്ന് (01.07.2022) വൈകുന്നേരം 4ന മണിക്ക് തിരുവനന്തപുരം സെൻട്രൽ  സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാർ, കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ എസ്. സബിത, ജി.കെ. ഹരികുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു,  സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി സജീവ് കുമാർ, പ്രസിഡന്റ് സന്തോഷ് കുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ്, പ്രസിഡന്റ് സി. മനോജ് കുമാർ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ് എഫ്.എസ്.ഇ.റ്റി.ഒ. താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.

കൊട്ടാരക്കരയിൽ കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം റ്റി.ആർ. മഹേഷ് കുമാർ, കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി റ്റി.എം. മുഹമ്മദ് ഇസ്‌മയിൽ എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു.

എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ, കെ.എസ്.റ്റി.എ. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷിബു, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് എൽ. മിനിമോൾ, കെ.എസ്.റ്റി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി അശോകൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ്. കെ. ഡാനിയൽ, എ.ആർ. അനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി അനി, എൻ.ജി.ഒ. യൂണിയൻ കുന്നത്തൂർ ഏരിയാ സെക്രട്ടറി എൻ. രതീഷ്, കെ.എസ്.റ്റി.എ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം രഘുനാഥപിള്ള, പത്മകുമാർ, മുരളീധരൻ നായർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.