Kerala NGO Union

കേരള എൻ.ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഇ. പ്രേംകുമാർ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന കെ.രാജചന്ദ്രൻ , ജില്ലാ സെക്രട്ടറിയായിരുന്ന പി സത്യൻ എന്നിവർ സർവ്വീസിൽ നിന്നും വിരമിച്ചിരിക്കുകയാണ്. സിവിൽ സർവ്വീസിനെ നവീകരിക്കാനും , ജനപക്ഷവും കാര്യക്ഷമമാക്കാനും ഇവർ നടത്തിയ നേതൃത്വപരമായ പങ്ക് മാതൃകാപരമാണ്. 2002 ലേയും 2013ലേയും അനിശ്ചിതകാല പണിമുടക്ക് സമരങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ ഈ മൂന്ന് നേതാക്കൻമാർക്കും കേരളാ എൻ ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ .എൻ.ജി.ഒ യൂണിയൻഹാളിൽ വെച്ച്  യാത്രയയപ്പ്  നൽകി. യാത്രയയപ്പ് യോഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജന: സെക്രട്ടറി എം എ അജിത്കുമാർ ഉപഹാര സമർപ്പണം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി.ശശിധരൻ, എഫ് എസ്. ഇ.ടി ഒ ജില്ലാ പ്രസിഡന്റ് വി.പി രാജീവൻ , കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ:എംപ്ലോയീസ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി ആർ ജൈനേന്ദ്രകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കേരള എൻ.ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ സംബന്ധിച്ചു. ജില്ലാ ട്രഷറർ വി. സാഹിർ ചടങ്ങിന് നന്ദി പറഞ്ഞു.