സിവിൽ സപ്ലൈസ് വകുപ്പിലെ വിവിധ വിഷയങ്ങൾ,
എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി.
സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടികൾ നിർത്തിവയ്‌ക്കുക, ഭക്ഷ്യഭദ്രതാ നിയമം നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തില്‍ ജീവനക്കാർ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി. കൊല്ലം ജില്ലാ സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി വി.ആർ. അജു, കരുനാഗപ്പള്ളിയില്‍ ജില്ലാ ട്രഷറര്‍ ബി. സുജിത്ത്, കുന്നത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി.പ്രേം, കൊട്ടാരക്കരയില്‍ ഏരിയാ സെക്രട്ടറി റ്റി. സതീഷ് കുമാർ, പുനലൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് ബിജു എന്നിവര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. ശ്രീകുമാർ, സി. ഗാഥ, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം നിസാമുദീൻ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.