ജി.എസ്.റ്റി. വകുപ്പ് പുന:സംഘടന, ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി.
ജി.എസ്.റ്റി. വകുപ്പ് പുന:സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എ.യുടെയും നേതൃത്വത്തിൽ ജീവനക്കാർ ജി.എസ്.റ്റി. ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി. നികുതിദായക വിഭാഗം, ഓഡിറ്റ്, ഇന്റലിജൻസ് ആന്റ് എൻഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും വകുപ്പിൽ ഇനി ഉണ്ടാകുക. എറണാകുളത്തെ എറണാകുളം, ആലുവ ഉൾപ്പടെയുള്ള സംസ്ഥാനത്തെ 15 നികുതി ജില്ലകളിലെ 31 നികുതിദായക ഡിവിഷനുകൾക്ക് കീഴിലുള്ള 7 സോണലുകളിലായി 140 ഓഡിറ്റ് ടീമുകളും; ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി 41 ഇന്റലിജൻസ് യൂണിറ്റുകളും 47 എൻഫോഴ്സ്മെന്റ് യൂണിറ്റുകളും പുന:സംഘടിപ്പിച്ച വകുപ്പിന്റെ ഭാഗമാകും. പുതിയ വിഭാഗങ്ങളുടെ പ്രവർത്തനത്തിനായി വിവിധ തസ്തികകൾ അപ്ഗ്രേഡ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ/സ്റ്റേറ്റ് ഓഫീസർ തസ്തികയെ ഡെപ്യൂട്ടി കമ്മീഷണർ കേഡറിലേക്ക് ഉയർത്തി 24 പുതിയ തസ്തതിക സൃഷ്ടിച്ചു. അസിസ്റ്റന്റ് കമ്മീഷണർ/സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയുടെ അംഗബലം നിലനിർത്തുന്നതിനായി 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ/അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികകൾ അപ്ഗ്രേഡ് ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയുടെ അംഗബലം 981 ൽ നിന്നും 1362 ആക്കി. ഇതിനായി 52 ഹെഡ് ക്ലർക്ക് തസ്തതികയും 376 സീനിയർ ക്ലർക്ക് തസ്തികയും അപ്ഗ്രേഡ് ചെയ്യും.
സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊല്ലം ആശ്രാമം ജി.എസ്.റ്റി. കോംപ്ലക്സിനു മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ചാത്തന്നൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖുശീ ഗോപിനാഥ്, കുണ്ടറയിൽ എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി കെ.എ. രാജേഷ്, കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ആർ. അനിൽ കുമാർ, കൊട്ടാരക്കരയിൽ കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബു, അഞ്ചലിൽ മനോജ് എന്നിവർ പ്രകടനങ്ങൾക്ക് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, കെ.ജി.ഒ.എ. ജില്ലാ ട്രഷറർ എ. അജി, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. നിസ്സാമുദ്ദീൻ, സി. രാജേഷ്, കെ. ജയകുമാർ, കെ.സി. റൻസിമോൾ, സൂസൻ തോമസ്, കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. രാജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.