Kerala NGO Union

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം സിവിൽ സ്റ്റേഷൻ ഏരിയയ്‌ക്ക് ഓവറാൾ ചാമ്പ്യൻഷിപ്പ്

കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം സർഗ്ഗോത്സവം 2022 ൽ 47 പോയിന്റ് നേടി സിവിൽ സ്റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 38 പോയിന്റ് നേടിയ ഠൗൺ ഏരിയ രണ്ടാം സ്ഥാനവും 31 പോയിന്റ് നേടിയ ചാത്തന്നൂർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം ഓഡിറ്റോറിയത്തിൽ എം. മുകേഷ് എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജ്വാലാ കലാ-കായിക സമിതി കൺവീനർ ആർ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.

അഞ്ച് വേദികളിലായി നടന്ന മത്സരങ്ങളിലെ വിജയികൾ –  എസ്. ഗോപകുമാർ (ലളിതഗാനം – പുരുഷൻ), പ്രിയങ്ക. ആർ (ലളിതഗാനം – വനിത), ജിയോലാൽ (ശാസ്‌ത്രീയ സംഗീതം – പുരുഷൻ), ഡോ. അഞ്ജലി. ജി.എസ് (ശാസ്‌ത്രീയ സംഗീതം – വനിത), ഡി. സജിത് ലാൽ (നാടൻപാട്ട് സിംഗിൾ – പുരുഷൻ),  പ്രിയങ്ക. ആർ (നാടൻപാട്ട് സിംഗിൾ – വനിത), എസ്. ഗോപകുമാർ (കവിതാപാരായണം – പുരുഷൻ), പുഷ്‌പലത (കവിതാപാരായണം – വനിത), സന്തോഷ് കുമാർ. ആർ (മാപ്പിളപ്പാട്ട് – പുരുഷൻ), പ്രിയങ്ക. ആർ (മാപ്പിളപ്പാട്ട് – വനിത), ബിജുലാൽ (മോണോ ആക്‌ട് – പുരുഷൻ), ഗീത (മോണോ ആക്‌ട് – വനിത), അരുൺ രാജ്. ജി.ആർ (മിമിക്രി – പുരുഷൻ), ആദർശ്. എസ്.കെ (തബല), അനിൽ കുമാർ (ചെണ്ട), ആദർശ്. എസ്.കെ (മൃദംഗം), റൊണാൾഡ് (ഓടക്കുഴൽ), ചന്ദ്രപ്രകാശ്. സി (പെൻസിൽ ഡ്രോയിംഗ്), സുജ. വി.എസ് (ജലച്ചായം), എം. ശ്രീകുമാർ (കാർട്ടൂൺ). തിരുവാതിര മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏരിയായും നാടൻപാട്ട് ഗ്രൂപ്പ് മത്സരത്തിൽ ചാത്തന്നൂർ ഏരിയായും വിജയികളായി.

10 പോയിന്റ് വീതം നേടിയ എസ്. ഗോപകുമാർ (ഠൗൺ), ആദർശ്. എസ്.കെ (സിവിൽ സ്റ്റേഷൻ) എന്നിവർ പുരുഷ വിഭാഗത്തിലും 15 പോയിന്റ് നേടിയ പ്രിയങ്ക. ആർ (കുണ്ടറ) വനിതാ വിഭാഗത്തിലും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങൾ നേടി.

വിജയികൾക്ക് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. വിജയികൾ ആഗസ്‌ത് 21 ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.