വൈദ്യുതി ജീവനക്കാർക്ക് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം

വൈദ്യുതി നിയമഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ ഇന്നലെ (08.08.2022) നടത്തിയ ജോലി ബഹിഷ്‌കരണ പ്രതിഷേധത്തിന് ഐക്യദാർഡ്യം അർപ്പിച്ച് ജില്ലയിലെ വൈദ്യുതി ഓഫീസുകൾക്ക് മുന്നിൽ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. കൊല്ലത്ത് കെ.എസ്.ഇ.ബി. സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ എന്നിവർ നേതൃത്വം നൽകി.

കരുനാഗപ്പള്ളിയിൽ യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, കുന്നത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കടയ്‌ക്കലിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ആർ. സോണി, കൊട്ടാരക്കരയിൽ യൂണിയൻ ഏരിയാ സെക്രട്ടറി റ്റി. സതീഷ് കുമാർ, കുണ്ടറയിൽ ഏരിയാ പ്രസിഡന്റ് എസ്. ഹരികുമാർ, ചാത്തന്നൂരിൽ ഏരിയാ പ്രസിഡന്റ് ഐ. അൻസർ എന്നിവർ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു.