ജലവിഭവ വകുപ്പ് ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ.
മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ ഓഫീസിന് മുന്നിലും ഡിവിഷൻ ഓഫീസിനു മുന്നിലും കൂട്ടധർണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം ആശ്രാമം ഇറിഗേഷൻ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.എസ്.ശ്രീകുമാർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് എ. ഷാമിന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി എസ്.സുഭാഷ്ചന്ദ്രൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ജി.സജികുമാർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി. പ്രേം, എം.എം. നിസ്സാമുദ്ദീൻ, സി. രാജേഷ് , സിവിൽ സ്റ്റേഷൻ ഏരിയാ പ്രസിഡന്റ് ബി.കെ.ബിജുകുമാർ, ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര കെ.ഐ.പി. ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.ഗാഥ സംസാരിച്ചു, ഏരിയാ പ്രസിഡന്റ് എസ്.അബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ജയകുമാർ സ്വാഗതവും ഏരിയാ സെക്രട്ടറി റ്റി.സതീഷ് കുമാർ നന്ദിയും പറഞ്ഞു.