Kerala NGO Union


തൊടുപുഴ: കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകിയ എൻ.ജി. ഒ പത്മനാഭൻ എന്നറിയപ്പെട്ട ഇ പത്മനാഭന്‍റെ 32-ാമത് ചരമദിനം സമുചിതമായി ആചരിച്ചു.ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തലും തൊടുപുഴയിൽ അനുസ്മരണ സമ്മേളനവും നടന്നു.

സംസ്ഥാന സിവിൽ സർവീസിന്‍റെ ശാക്തീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അവിശ്രമം യത്നിച്ച പോരാളിയായിരുന്നു ഇ.പി . “എൻജിഒ പത്മനാഭൻ ” എന്ന് എക്കാലവും അറിയപ്പെട്ട അദ്ദേഹം കേരള എൻജിഒ യൂണിയന് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും ഇന്നുകാണുന്ന സ്വീകാര്യത കൈവരുത്തുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചു. സർവീസ് സംഘടന നേതാവ് ,ട്രേഡ് യൂണിയനിസ്റ്റ്, നിയമസഭാംഗം, പൊതുപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇ പി കർത്തവ്യ നിർവ്വഹണത്തിൽ കാര്യക്ഷമതയും പ്രതിബദ്ധതയും മുറുകെപ്പിടിച്ചു.

ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.

തൊടുപുഴ യൂണിയൻ ഓഫീസിൽ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.

തൊടുപുഴ സിവിൽ സ്റ്റേഷനിൽ വെസ്റ്റ് ഏരിയ പ്രസിഡണ്ട് എൻ കെ ജയദേവി പതാക ഉയർത്തി. ഏരിയ സെക്രട്ടറി അനുസ്മരണ പ്രഭാഷണം നടത്തി.

തൊടുപുഴ വിദ്യാഭ്യാസ സമുച്ചായത്തിൽ ഈസ്റ്റ് ഏരിയ പ്രസിഡണ്ട് പി എം മുഹമ്മദ് ജലീൽ പതാക ഉയർത്തി. ഏരിയ സെക്രട്ടറി സി എം ശരത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ദേവികുളത്ത് ഏരിയ വൈസ് പ്രസിഡന്റ്‌ വിജയകുമാർ പതാക ഉയർത്തി. ഏരിയ സെക്രട്ടറി എം രവികുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ഉടുമ്പൻചോലയിൽ ഏരിയ വൈസ് പ്രസിഡന്റ് സി കെ ചന്ദ്രവല്ലിയമ്മ പതാക ഉയർത്തി.ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.

ഇടുക്കിയിൽ ഏരിയാ പ്രസിഡൻ്റ് അനീഷ് എസ് എൻ ആഷ് പതാക ഉയർത്തി. ഏരിയ സെക്രട്ടറി ആൽവിൻ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.

കുമളിയിൽ ഏരിയ പ്രസിഡന്റ്‌ കെ സുലൈമാൻകുട്ടി പതാക ഉയർത്തി.
ആർ ബിനുക്കുട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി.

പീരുമേട്ടിൽ ഏരിയ വൈസ് പ്രസിഡന്റ് എ സി ശാന്തകുമാരി പതാക ഉയർത്തി.ഏരിയ സെക്രട്ടറി എൻ ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

അടിമാലിയിൽ ഏരിയ പ്രസിഡണ്ട് എസ് അരുൺ പതാക ഉയർത്തി ഏരിയ സെക്രട്ടറി സോജൻ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.

കട്ടപ്പനയിൽ ഏരിയ കെ വി ഷിജു പതാകയുയർത്തി. ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

തൊടുപുഴ റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം കെ എസ് കെ ടി യു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്ത് “ഫെഡറലിസവും സംസ്ഥാന ഭരണ നിർവഹണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ,സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് പി എ ജയകുമാർ നന്ദിയും പറഞ്ഞു.