തൊടുപുഴ:തൊടുപുഴ മേഖലയിലെ ആയിരക്കണക്കിന് പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ തൊടുപുഴ ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക് കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി പതാക ഉയർത്തി.
പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോ. സെക്രട്ടറി പി എം മുഹമ്മദ് ജലീൽ രക്തസാക്ഷി പ്രമേയവും ജോ സെക്രട്ടറി ലാസ് എം ലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി സി എം ശരത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ദിനിൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
ജിബിൻ ബേബി (ഗ്രാമപഞ്ചായത്ത് കരിമണ്ണൂർ ),കെ കെ ലേഖമോൾ(പി എച്ച് സി, പൂമാല ), എം കെ സജിമോൻ (ജില്ലാശുപത്രി, തൊടുപുഴ ),കെ ഡി രാജീവ് (ഡി വി സി, തൊടുപുഴ )കെ കെ രമണി (എഫ് എച്ച് സി, കുമാരമംഗലം ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.