ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി സാമ്പത്തിക പ്രയാസങ്ങൾ നേരിടുമ്പോഴും ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ്സ് പരിധി യുയർത്തുകയും പലിശരഹിത അഡ്വാൻസ് തുക വർദ്ധിപ്പിക്കുകയും ചെയ്ത LDF സർക്കാറിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓഫീസുകൾക്ക് മുന്നിലും ജില്ല – താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ലാദപ്രകടനവും യോഗവും കെ.ജി. ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ , എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ , പ്രസിഡന്റ് സജീഷ് നാരായണൻ , എൻ.ജി.ഒ യൂന്നിയൻ ജില്ലാ സെക്രട്ടറി കെ.പി.രാജേഷ്, ഹംസാ കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ എൻ.ജി ഒ യൂനിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിതേഷ് ശ്രീധർ , വടകരയിൽ ടി. സജിത് കുമാർ . വി.വി വിനോദ് എന്നിവരും താമരശ്ശേരിയിൽ കെ.ജി രാജൻ, ബാൽ രാജ് എന്നിവരും സംസാരിച്ചു.