Kerala NGO Union

ജനകീയാസൂത്രണ പദ്ധതി ജില്ലാ തല ശില്പശാല പത്തനംതിട്ട

കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ദീ‍ര്‍ഘകാല പദ്ധതികള്‍ ആവശ്യം. രാജുഏബ്രഹാം എം എല്‍ എ        കേരളത്തിന്‍റെ അടിസ്ഥാന വികസന മേഖലയി‍ല്‍ കഴിഞ്ഞകാലങ്ങളില്‍ വിവിധ സ‍ര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതിക‍ള്‍ സ‍ര്‍ക്കാരിന്‍റെ മുത‍ല്‍ മുടക്കിന് അനുസരിച്ചുളള പുരോഗതി ആ മേഖലയി‍ല്‍ നേടിയെടുക്കാ‍ന്‍ കഴിഞ്ഞിട്ടില്ലായെന്ന് രാജു ഏബ്രഹാം എം എ‍ല്‍ എ പ്രസ്താവി്ച്ചു. അതുകൊണ്ട് ‍ കേരളത്തിന്‍റെ അടിസ്ഥാന വികസനവും പാ‍ര്‍ശ്വ വല്ക്കരിക്കപ്പെട്ടവരുടെ ഉന്നമനവും ലക്ഷ്യം വെക്കുന്ന  ദീ‍ര്‍ഘകാല പദ്ധതികള്‍ ആണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി  ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്യുന്നത്. […]