Kerala NGO Union

,
35-ാമത് തിരു: സൗത്ത് ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ 2022 ഒക്ടോബർ 9 ന് നടന്നു.രാവിലെ 9 മണിക്ക് പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ: സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിനു റോബർട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ട് ഐകകണ്ഠേന അംഗീകരിച്ചു.
തുടർന്ന് സ: സെയ്ദ് സബർമതിയുടെ താൽകാലിക അധ്യക്ഷതയിൽ ചേർന്ന സമ്മേളനം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രസിഡൻ്റ്: എം.സുരേഷ് ബാബു.
വൈസ് പ്രസിഡന്റ്: എസ്.കെ. ചിത്രാ ദേവി, ജെ.ശ്രീമോൻ
സെക്രട്ടറി: എസ്.സജീവ് കുമാർ
ജോ: സെക്രട്ടറി: ജി. ഉല്ലാസ് കുമാർ, കെ.ആർ.സുഭാഷ്
ട്രഷറർ: ഷിനു റോബർട്ട്
പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സ: സി. എസ്.സുജാത ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:പി.പി.സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് സംസ്ഥാന പ്രസിഡൻ്റ് സ: എം.വി.ശശിധരൻ മറുപടി പറഞ്ഞു.