Kerala NGO Union

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61-ാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. 2024 ഏപ്രിൽ 29ന് കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ സെന്ററിലെ സി.എച്ച് അശോകൻ സ്മാരക ഹാളിൽ ചേർന്ന രൂപീകരണയോഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട് ജില്ലയിൽ 17 വർഷങ്ങൾക്കു ശേഷമാണ് യൂണിയന്റെ സംസ്ഥാന സമ്മേളനം ചേരുന്നത്. അഞ്ച് തവണയാണ് ഇതിന് മുമ്പ് കോഴിക്കോട് സമ്മേളനം നടന്നത്. സംഘടനയുടെ മുൻകാല നേതാക്കളും ട്രേഡ് യൂണിയൻ ബഹുജന സംഘടനാ നേതാക്കളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏത്തിച്ചേർന്ന പ്രവർത്തകരുമുൾപ്പെടെ ആയിരത്തിലേറെ പേരാണ് സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പങ്കെടുത്തത്.

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ഐ. ടി. യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകന്ദൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ, മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, എ പ്രദീപ് കുമാർ, കെ.കെ ദിനേശൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.സ്മിജ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സതീഷ് ബാബു, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.

 

 

മേയർ ബീന ഫിലിപ്പ് ചെയർപേഴ്സൺ

സമ്മേളന നടത്തിപ്പിനായി കോഴിക്കോട് മേയർ ബീന ഫിലിപ്പ് ചെയർപേഴ്സണായും കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് ജനറൽ കൺവീനറായും 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൺവീനർമാർ – ഹംസ കണ്ണാട്ടിൽ, കെ.എൻ.സജീഷ് നാരായൺ. 

സബ്കമ്മിറ്റികൾ

ഭക്ഷണം – മാമ്പറ്റ ശ്രീധരൻ (ചെയർമാൻ) എം. ദൈത്യേന്ദ്രതകുമാർ (കൺവീനർ)

അക്കമഡേഷൻ –  എൽ. രമേശ് (ചെയർമാൻ) കെ. രാജേഷ് (കൺവീനർ)

ട്രാൻസ്പോർട്ടേഷൻ –  നിർമ്മലൻ (ചെയർമാൻ ) പി.സി ഷജീഷ്കുമാർ (കൺവീനർ)

സ്റ്റേജ്, ലൈറ്റ് & സൌണ്ട്സ് – കെ. ദാമോദരൻ (ചെയർമാൻ) അനൂപ് തോമസ് (കൺവീനർ)

റിസപ്ഷൻ – പി. സി. ഷൈജു (ചെയർമാൻ)  സിന്ധു രാജൻ (കൺവീനർ)

പ്രചാരണം – പി. നിഖിൽ (ചെയർമാൻ) അനിൽകുമാർ. ടി (കൺവീനർ)

മെഡിക്കൽ – ഡോ. എസ്. മിഥുൻ (ചെയർമാൻ) വിനീജ. വി (കൺവീനർ)

മീഡിയ – പ്രബു പ്രേംനാഥ് (ചെയർമാൻ) ലിനീഷ്. എൻ (കൺവീനർ)

വളണ്ടിയർ – ദീപ. ഡി  (ചെയർമാൻ)   ഷൌക്കത്ത്. ടി (കൺവീനർ)

അനുബന്ധ പരിപാടികൾ – കെ. ടി. കുഞ്ഞിക്കണ്ണൻ (ചെയർമാൻ) സജിത്ത്കുമാർ. ടി (കൺവീനർ)

 

Leave a Reply

Your email address will not be published. Required fields are marked *