Kerala NGO Union

മെയ് 28 ന്  രാവിലെ 9-ന് സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയിൽ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം 9.45 ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2015 ലെ കൗൺസിൽ യോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി  ഇ പ്രേംകുമാർ പ്രവർത്തന റിപ്പോർട്ടും എൻ.ജി.ഒ യൂണിയന്റേയും ചാരിറ്റബിൾ ട്രസ്റ്റിന്റേയും 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്ക്, ആസ്തിബാധ്യതാ പട്ടിക എന്നിവ ട്രഷറർ എസ് രാധാകൃഷ്ണനും കേരള സർവ്വീസ് മാസികയുടെ 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്കും, ആസ്തിബാധ്യതാ പട്ടികയും മാനേജർ എൻ കൃഷ്ണപ്രസാദും അവതരിപ്പിച്ചു. ഇവ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                                :പി.എച്ച്.എം.ഇസ്മയിൽ                             

വൈസ് പ്രസിഡന്റുമാർ                    :ഇ. പ്രേംകുമാർ, ടി.സി. രാമകൃഷ്ണൻ , സുജാത കൂടത്തിങ്കൽ  

ജനറൽ സെക്രട്ടറി                                 :ടി.സി. മാത്തുക്കുട്ടി

സെക്രട്ടറിമാർ                                        :കെ. സുന്ദരരാജൻ, ടി.എം. ഗോപാലകൃഷ്ണൻ, എൻ. കൃഷ്ണപ്രസാദ്

ട്രഷറർ                                                       :എസ്. രാധാകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *